2026-27 വാർഷികപദ്ധതിയിലേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 13.07.2026 തീയതിയിൽ രാവിലെ 10.30 മുതൽ ആരംഭിക്കുന്നതാണ്
വികസന കാഴ്ചപ്പാട്

കുടയത്തൂർ ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം, ശുചിത്വം, കാർഷിക പുരോഗതി എന്നിവ ലക്ഷ്യമാക്കി ജനകീയ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ്. പശ്ചിമഘട്ടത്തിന്റെ പ്രകൃതി സൗന്ദര്യം, മലനിരകൾ, പച്ചപ്പാർന്ന ഗ്രാമീണ അന്തരീക്ഷം എന്നിവ കൊണ്ട് കുടയത്തൂർ വിനോദസഞ്ചാര മേഖലയിൽ വലിയ സാധ്യതകൾ ഉള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു. ഇക്കോ ടൂറിസം, ഗ്രാമീണ ടൂറിസം, പരിസ്ഥിതി സംരക്ഷണം എന്നിവയെ ഏകോപിപ്പിച്ച് നാട്ടിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനാണ് പഞ്ചായത്ത് പ്രവർത്തിക്കുന്നത്.