സ്ഥാപന ഘടന
ഗ്രാമസഭ
ഗ്രാമപഞ്ചായത്തിലെ ഒരു വാർഡിൽ താമസിക്കുന്ന വോട്ടർപട്ടികയിൽ പേരുള്ള എല്ലാ വോട്ടർമാരും ഉൾപ്പെടുന്നതാണ് ഗ്രാമസഭ. ഗ്രാമത്തിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുക. വികസന പദ്ധതികൾക്കും ക്ഷേമപദ്ധതികൾക്കും മുൻഗണന നിശ്ചയിക്കുക. പഞ്ചായത്ത് പദ്ധതികളുടെ ചെലവുകളും പ്രവർത്തനങ്ങളും വിലയിരുത്തുക. ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും അവതരിപ്പിക്കുക. പഞ്ചായത്ത് പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക.
ഗ്രാമപഞ്ചായത്ത് ഭരണസമിതി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് 12 ജനപ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഭരണസമിതി. ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും പ്രദേശത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിനും നേതൃത്വം നൽകുന്ന ജനപ്രതിനിധി സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. കേരള പഞ്ചായത്ത് രാജ് നിയമം, 1994-ന്റെയും ബന്ധപ്പെട്ട ചട്ടങ്ങളുടെയും വ്യവസ്ഥകൾ അനുസരിച്ചാണ് ഭരണസമിതി പ്രവർത്തിക്കുന്നത്.
പ്രധാന ചുമതലകൾ
ഭരണനിർവഹണവും നയരൂപീകരണവും
വികസന പദ്ധതികൾ തയ്യാറാക്കലും നടപ്പാക്കലും
സാമ്പത്തിക മാനേജ്മെന്റു്
ക്ഷേമപ്രവർത്തനങ്ങളും ആനുകൂല്യങ്ങളും
അടിസ്ഥാന സൗകര്യ വികസനം
പഞ്ചായത്ത് ജീവനക്കാരും നിർവഹണ ഉദ്യോഗസ്ഥരും മുഖേന പദ്ധതികളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക.
ദുരന്തനിവാരണം, അടിയന്തരസഹായം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുക.
സാമൂഹികനീതി, തുല്യത, സുതാര്യത, ഉത്തരവാദിത്വമുള്ള ഭരണം എന്നിവ ഉറപ്പാക്കുക.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതികൾ
ധനകാര്യ സ്ഥിരംസമിതി
പഞ്ചായത്തിന്റെ ബജറ്റ് തയ്യാറാക്കലും സാമ്പത്തിക ആസൂത്രണവും പരിശോധിക്കുക.
നികുതികൾ, ഫീസുകൾ, മറ്റ് വരുമാനങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുക.
വരവ്–ചെലവ് കണക്കുകൾ, അക്കൗണ്ടുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ പരിശോധിക്കുക.
പഞ്ചായത്ത് ഫണ്ടുകളുടെ വിനിയോഗം നിരീക്ഷിക്കുക.
പൊതുഭരണവുമായി ബന്ധപ്പെട്ട ധനകാര്യ വിഷയങ്ങൾ പരിഗണിക്കുക.
നികുതിയുമായി ബന്ധപ്പെട്ട അപ്പീലുകൾ നിയമാനുസൃതമായി പരിഗണിക്കുക.
വികസനകാര്യ സ്ഥിരംസമിതി
ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതി ആസൂത്രണം ചെയ്യുക.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളുടെ പുരോഗതിക്കായി പ്രവർത്തിക്കുക.
റോഡുകൾ, പൊതുമരാമത്ത്, ഭവനനിർമാണം, വൈദ്യുതി തുടങ്ങിയ വികസന വിഷയങ്ങൾ പരിശോധിക്കുക.
മണ്ണുസംരക്ഷണം, സാമൂഹികവനം, ചെറുകിട ജലസേചനം, മത്സ്യബന്ധനം എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
കെട്ടിടനിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുക.
വികസന പദ്ധതികളുടെ പുരോഗതിയും നിർവഹണവും വിലയിരുത്തുക.
ക്ഷേമകാര്യ സ്ഥിരംസമിതി
ദാരിദ്ര്യ ലഘുീകരണ പ്രവർത്തനങ്ങൾക്കും ക്ഷേമപെൻഷനുകൾക്കും നേതൃത്വം നൽകുക.
പട്ടികജാതി/പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കുക.
ഭവനരഹിതർക്കുള്ള ലൈഫ് ഭവന പദ്ധതിയും മറ്റ് പുനരധിവാസ പദ്ധതികളും ഏകോപിപ്പിക്കുക.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പാക്കുക.
പൊതുവിതരണ സംവിധാനവും റേഷൻ കടകളുടെ പ്രവർത്തനങ്ങളും വിലയിരുത്തുക.
സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുക.
ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരംസമിതി
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തുക.
പകർച്ചവ്യാധി നിയന്ത്രണം, ശുചീകരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുക.
അങ്കണവാടികളുടെയും പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
കുടിവെള്ള വിതരണ സംവിധാനങ്ങളും ശുചിത്വവും ഉറപ്പാക്കുക.
കലാ, കായിക, യുവജനക്ഷേമ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക.
ഗ്രാമപഞ്ചായത്ത് ഉദ്ദ്യോഗസ്ഥ വിഭാഗം
സെക്രട്ടറി
പഞ്ചായത്ത് ഭരണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ഭരണസമിതി തീരുമാനങ്ങളും നിയമപരമായ നിർദേശങ്ങളും നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
ഔദ്യോഗിക രേഖകൾ, കത്തിടപാടുകൾ, ലൈസൻസുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുക.
സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളിൽ നിയമാനുസൃതമായ മേൽനോട്ടം വഹിക്കുക.
അസിസ്റ്റന്റ് സെക്രട്ടറി
ഏൽപ്പിച്ചിട്ടുള്ള ഭരണപരമായ ചുമതലകൾ നിർവഹിക്കുക.
വിവിധ പദ്ധതികളുടെ നടപടിക്രമങ്ങളിലും ക്ഷേമപദ്ധതികളിലും സഹായിക്കുക.
സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഫയലുകൾ, റിപ്പോർട്ടുകൾ, ഔദ്യോഗിക പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യുക.
മറ്റ് ജീവനക്കാരും പ്രവർത്തന വിഭാഗങ്ങളും
അക്കൗണ്ടന്റ്: അക്കൗണ്ടുകൾ, വരവ്–ചെലവ് രേഖകൾ, സാമ്പത്തിക റിപ്പോർട്ടുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.
ക്ലറിക്കൽ ജീവനക്കാർ: ഫയൽ നടപടികൾ, അപേക്ഷകൾ, കത്തിടപാടുകൾ, പൊതുജനസേവനങ്ങൾ എന്നിവ നിർവഹിക്കുന്നു.
ഓഫീസ് സഹായികൾ: ഓഫീസ് സഹായപ്രവർത്തനങ്ങളും രേഖകളുടെ കൈമാറ്റം ഉൾപ്പെടെയുള്ള ചുമതലകളും നിർവഹിക്കുന്നു.
ഘടക സ്ഥാപന മേധാവികൾ
എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയർ
പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, സാങ്കേതിക പരിശോധന, അളവെടുപ്പ് എന്നിവ നിർവഹിക്കുക.
റോഡുകൾ, കെട്ടിടങ്ങൾ, ഡ്രെയിനേജ് തുടങ്ങിയ പ്രവൃത്തികളുടെ സാങ്കേതിക മേൽനോട്ടം വഹിക്കുക.
പ്രവൃത്തികളുടെ ഗുണനിലവാരവും സാങ്കേതിക മാനദണ്ഡങ്ങളും പരിശോധിക്കുക.
കൃഷി ഓഫീസർ
കർഷകർക്കുള്ള കൃഷി വികസന പദ്ധതികൾ നടപ്പാക്കുക.
വിത്ത്, വളം, കൃഷിരീതികൾ, സാങ്കേതിക ഉപദേശം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഏകോപിപ്പിക്കുക.
കാർഷിക ഉൽപ്പാദനവും കർഷകക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
ഭവനനിർമാണം ഉൾപ്പെടെയുള്ള ഗ്രാമവികസന പദ്ധതികൾ നിർവഹിക്കുക.
ഗുണഭോക്തൃ വിവരങ്ങൾ പരിശോധിക്കുകയും ഫീൽഡ് പരിശോധനകൾ നടത്തുകയും ചെയ്യുക.
പദ്ധതികളുടെ പുരോഗതി റിപ്പോർട്ടുകൾ തയ്യാറാക്കുകയും അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
മെഡിക്കൽ ഓഫീസർമാർ
പൊതുജനാരോഗ്യ സേവനങ്ങളും ചികിത്സാ സേവനങ്ങളും നിർവഹിക്കുക.
രോഗപ്രതിരോധം, ആരോഗ്യബോധവൽക്കരണം, ആരോഗ്യപരിശോധനാ പരിപാടികൾ എന്നിവ ഏകോപിപ്പിക്കുക.
അതത് സ്ഥാപനത്തിന്റെയും വകുപ്പിന്റെയും പരിധിയിൽ ആരോഗ്യപദ്ധതികൾ നടപ്പാക്കുക.
സീനിയർ വെറ്ററിനറി സർജൻ
മൃഗചികിത്സാ സേവനങ്ങൾ നൽകുക.
കന്നുകാലി സംരക്ഷണം, രോഗപ്രതിരോധ കുത്തിവയ്പ്പ്, മൃഗസംരക്ഷണ വികസന പദ്ധതികൾ എന്നിവ നടപ്പാക്കുക.
കർഷകർക്ക് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതിക മാർഗനിർദേശങ്ങൾ നൽകുക.
പ്രധാനാധ്യാപിക / പ്രധാനാധ്യാപകൻ
സ്കൂളിന്റെ ദൈനംദിന അക്കാദമിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
വിദ്യാർത്ഥികളുടെ പഠനനിലവാരം, ഹാജർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ശ്രദ്ധിക്കുക.
വിദ്യാഭ്യാസ പദ്ധതികളുടെ നിർവഹണത്തിൽ ബന്ധപ്പെട്ട വകുപ്പുമായി സഹകരിക്കുക.