വാർത്തകൾ
2026 ആഗസ്റ്റ് മാസം 1-ാം തീയതിയിൽ കുടയത്തൂർ പഞ്ചായത്ത് വാർഡ് 7-ൽ ആടൂർമല ഭാഗത്ത് നടന്ന ഉരുൾപൊട്ടലിൽ വീട് തകർന്ന് മരണമടഞ്ഞ സുമതി, മഷികല്ലേൽ എന്നയാളുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണം ബഹു. ഇടുക്കി നിയമസഭാംഗം ശ്രീ. റോയി കെ പൌലോസ് നിർവ്വഹിച്ചു. സുമതിയുടെ ഭർത്താവായ ശ്രീ. രവി ധനസഹായം ഏറ്റുവാങ്ങി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പുഷ്പാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് സന്നിഹിതരായവർക്ക് മൂന്നാം വാർഡ് മെമ്പർ ശ്രീ. കെ.കെ മുരളീധരൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി. സജി പി. ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. രാജു ഓടയ്ക്കൽ, ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, തൊടുപുഴ തഹസിൽദാർ, കുടയത്തൂർ വില്ലേജ് ഓഫീസർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷന് (ഗ്രാമീണ്) പദ്ധതിയില് വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന് (VGPP) രൂപീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക ഗ്രാമസഭ 2026-ഒക്ടോബർ 2-ാം തീയതി 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ മറ്റ് ജനപ്രതിനിധികള് എന്നിവർ യോഗത്തില് പങ്കെടുത്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് VB-GRAM(G) അക്രഡിറ്റഡ് എഞ്ചിനിയർ ശ്രീമതി. ഷാജി എന് VGPP പദ്ധതി സംബന്ധിച്ച് യോഗത്തില് വിശദീകരിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേത്യത്വത്തില് ആരംഭിക്കുന്ന പൊതുജന പങ്കാളിത്തതോടെയുള്ള മാലിന്യ പരിപാലന ക്യാമ്പയിനായ നിർമ്മലം-പുതുയുഗ കേരളം ന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹു.സംസ്ഥാന മുഖ്യമന്ത്രി ശ്രീ.വി.ഡി സതീശന് അവറുകള് നിർവ്വഹിക്കുന്നതിന്റെ തല്സമയ ദൃശ്യങ്ങള് യോഗത്തില് സംപ്രേക്ഷണം ചെയ്തു.
സ്വച്ഛ് ഭാരത് സ്കീമിന്റെ ഭാഗമായി എല്ലാ വർഷവും നടത്തി വരാരുള്ള സ്വച്ഛതാ ഹീ സേവ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയുള്ള കാലയളവിൽ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് കൈയ്യോട് കൈ. ഇതിനോട് അനുബന്ധിച്ച് 2026 ഒക്ടോബർ 1-ാം തീയതിയിൽ 1 മണിക്കൂർ മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
കേരളത്തില് ലഹരി ഉപയോഗവും ലഹരി വസ്തുക്കളുടെ വ്യാപനവും തടയുന്നതിനായി കേരള ആഭ്യന്തര വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന രണ്ടാംഘട്ട ലഹരി വിരുദ്ധ ജനകീയ മുന്നേറ്റമായ ഓപ്പറേഷന് തൂഫാന് 2.0 യുടെ കുടയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026 തീയതിയില് ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പുഷ്പ വിജയന് നിർവഹിച്ചു.ഇതിന്റെ ഭാഗമായി തൂഫാന് ഫ്ളാഗ് ഉയർത്തി, തുടർന്ന് കാഞ്ഞാർ പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടർ ശ്രീ.വിനീത് തൂഫാന് പ്രതിഞ്ജ ചൊല്ലികൊടുത്തു, തൂഫാന് 2.0 യുടെ പ്രവർത്തനങ്ങള് യോഗത്തില് വിശദീകരിച്ചു.
തൂഫാന് വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ശ്രീ. തോമസ് സഖറിയാസ്-ന് നല്കി ഉദ്ഘാടനം ചെയ്തു. യോഗത്തില് വൈസ് പ്രസിഡന്റ് ശ്രീമതി. നെസിയ ഫൈസല്, ജനപ്രതിനിധികളായ ശ്രീമതി. ഷീബ ചന്ദ്രശേഖരപിള്ള, ശ്രീ. കെ കെ മുരളീധരന്, ശ്രീ. ചന്ദ്രന് പി.ആർ, ശ്രീ.റോജി ഫ്രാന്സീസ്, ശ്രീ ഫ്രാന്സീസ്, ശ്രീ ബിജു കെ.യു, ശ്രീമതി ബിന്ദു സുധാകരന്, ശ്രീമതി അജി മോഹനന്, ശ്രീമതി തസ്നി ഷെഫീക്ക്, ശ്രീമതി പ്രതിഭാമോള്, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങള്, അംഗന്വാടി ജീവനക്കാർ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്, സംഘടന നേതാക്കള് എന്നിവർ യോഗത്തില് സന്നിഹിതരായിരുന്നു. യോഗത്തിന് ശ്രീ. റോജി ഫ്രാന്സീസ് നന്ദി രേഖപ്പെടുത്തി
2017 മുതൽ സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛതാ ഹി സേവാ ദിനമായി ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഇതിനോടനുബന്ധിച്ച് കേരള ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് കൈയ്യോട് കൈ, ഈ ക്യാമ്പയിന്റെ പ്രവർത്തനാരംഭത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ബഹുമാനപ്പെട്ട കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പുഷ്പാ വിജയൻ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ ജനപ്രതിനിധികൾ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ. ജോഷി പി.ബി എന്നിവർ സന്നിഹിതരായിരുന്നു.