ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സ്ഥലനാമ ചരിത്രം ഇടുക്കിയുടെ നിബിഡ വനപ്രദേശത്തിന്റെ തുടര്ച്ചസയായിരുന്നു കുടയത്തൂര്‍ പഞ്ചായത്ത്. ശബരിമല ശാസ്താവ് യാത്രമദ്ധ്യേ കുടയത്തൂരിലെ വനപ്രദേശത്ത് ഓലക്കുട വച്ചശേഷം വിശ്രമിക്കുകയുണ്ടായെന്നും കുട വെച്ച ഊരായതുകൊണ്ട് “കുടവെച്ചൂര്‍“ എന്നു പേരുണ്ടായെന്നും കാലപ്പഴക്കത്തില്‍ കുടവെച്ചൂര്‍, കുടയത്തൂര്‍ ആയി മാറിയെന്നുമാണ് കുടയത്തൂര്‍ പഞ്ചായത്തിന്റെ നാമകരണത്തെക്കുറിച്ചുള്ള കേട്ടുകേള്വി . ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പടയാളികള്‍ പട വെട്ടിപിടിച്ച ഈ ദേശം അധീശാധികാരം സ്ഥാപിക്കുന്നതിന് ഏറ്റവും ഉയരമുളള മലയുടെ മുകളില്‍ കുടകളും കൊടി തോരണങ്ങളും കൊണ്ടലങ്കരിച്ച് ആഘോഷം നടത്തി. അങ്ങനെ കുടയും കൊടിയും നാട്ടിയ ഊരെന്ന് അര്ത്ഥ മാകുന്ന കുടയത്തൂര്‍ എന്ന പേരു ലഭിച്ചു എന്ന് മറ്റു ചില രേഖകളില്‍ കാണുന്നു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ തെക്കു ഭാഗത്ത് തലയുയര്ത്തിള നില്ക്കു ന്ന പര്വ്വതത നിരയ്ക്ക് 3500 അടി ഉയരമുണ്ട്. ഇത് വിന്ധ്യപര്വ്വ്തത്തിന്റെ...
കൂടുതൽ വായിക്കുക